വിലങ്ങ് വീഴുമോ? ഝാർഖണ്ഡിൽ തിരക്കിട്ട രാഷ്ട്രീയ നീക്കം; അപ്രത്യക്ഷമായ ഹേമന്ത് സോറൻ ഇന്ന് ഇഡിക്ക് മുന്നിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിലങ്ങ് വീഴുമോ? ഝാർഖണ്ഡിൽ തിരക്കിട്ട രാഷ്‌ട്രീയ നീക്കം; അപ്രത്യക്ഷമായ ഹേമന്ത് സോറൻ ഇന്ന് ഇഡിക്ക് മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 06:23 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ‍ഡി ഇന്ന് ചോദ്യം ചെയ്യും. സോറന്റെ ഡൽഹിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 36 ലക്ഷം രൂപയും വാഹനങ്ങളും ഇഡി പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും ഇന്നത്തെ ചോദ്യം ചെയ്യൽ.

നാടകീയമായ സംഭവവികാസങ്ങൾക്കാണ് ഝാർഖണ്ഡ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഇഡി ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്യലിനായി സോറന്റെ ഡൽഹിയിലെ വസതിയിൽ എത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 24 മണിക്കൂറായി അദ്ദേഹ​ത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ഇഡി അറിയിച്ചിരുന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥനൊപ്പം മുങ്ങുകയായിരുന്നു സോറൻ.

ഡൽഹിയിൽ നിന്ന് 1,300 കിലോമീറ്റർ റോഡ് മാർ​ഗം സഞ്ചരിച്ചാണ് അദ്ദേഹം ഇന്നലെ റാഞ്ചിയിലെത്തിയതെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറഞ്ഞു. ഡൽഹി വിമാനത്താവളത്തിൽ ശക്തമായ പരിശോധനയുണ്ടെന്ന് മനസിലാക്കിയ മുഖ്യമന്ത്രി അറസ്റ്റ് ഒഴിവാക്കാനായിരുന്നു റോഡ് മാർ​ഗം സംസ്ഥാനത്ത് എത്തിയത്. ഏത് നിമിഷവും വിലങ്ങ് വീഴുമെന്ന അഭ്യൂഹങ്ങൾക്കിടെ സോറൻ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും ആരംഭിച്ച് കഴിഞ്ഞു.

2020-22 കാലഘട്ടത്തിൽ വ്യാജരേഖ നിർ‌മ്മിച്ച് വനവാസികളുടെ ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുള്ള സോറൻ പദവി ദുരുപയോ​ഗം ചെയ്ത് റാഞ്ചിയിൽ ഒരേക്കറോളം വരുന്ന ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണ കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായ ഛവി രഞ്ജൻ ഉൾപ്പെടെ 14 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. എട്ട് സമൻസ് അവ​ഗണിച്ച സോറൻ 20-ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

Tags: EDHemant SorenJharkhand chief minister
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies