തൃശൂർ: എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാവക്കാട് ഗുരുവായൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ചാവക്കാട് സ്വദേശി ആഷിഫ് (40) കോഴിക്കോട് സ്വദേശി അമർജിഹാദ് എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 105 ഗ്രാം എംഡിഎംഎയും എക്സൈസ് പിടികൂടി. അമർ ജിഹാദിനെ ഇന്നലെ രാത്രി ചാവക്കാട് നിന്നും ആഷിഫിനെ ഇന്ന് രാവിലെ ഗുരുവായൂരിൽ നിന്നുമാണ് പിടികൂടിയത്. ഇവരുടെ ബൈക്കുകളും എക്സൈസ് പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.