പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിലാണ് സംഭവം. ഇളമന്നൂർ സ്വദേശി രേവതി(15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.