എറണാകുളം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് കെ.വി. എസ് ഹരിദാസ്. മുസ്ലീം ലീഗിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
വർഗീയ ശക്തികൾക്ക് മുന്നിൽ കീഴടങ്ങുന്നത് ശരിയാണോയെന്ന് കോൺഗ്രസും അണികളും പരിശോധിക്കണം. രണ്ട് ലോക്സഭാ സീറ്റുകൾ മുസ്ലീം ലീഗിനുണ്ട്. ഇനി കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് കൂടി കൊടുക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.
മൂന്നാം സീറ്റ് മുസ്ലീം ലീഗിന് കോൺഗ്രസ് അടിയറവ് വച്ചിരിക്കുകയാണ്. ന്യൂനപക്ഷ വർഗീയ ശക്തികളെ താലോലിക്കുന്ന സമീപനമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കുള്ളത്. ജിന്നയ്ക്ക് പിന്തുണ കൊടുത്തവരാണ് കോൺഗ്രസുകാർ. ബിജെപിയിലേക്ക് നിരവധി പഴയ കോൺഗ്രസുകാർ വരുന്നുണ്ട്. എറണാകുളത്തും പഴയ കോൺഗ്രസുകാർ ബിജെപിയിലേക്ക്
എത്തുന്നുണ്ടെന്നും ഹരിദാസ് പറഞ്ഞു.