മുംബൈ: സഹാർ മലയാളിസമാജം വാർഷികാഘോഷം ഫെബ്രുവരി 4ന്. സഹാറിലെ ഗുജറാത്തി പട്ടേൽ ഗ്രൗണ്ടിൽ വൈകുന്നേരം 6നാണ് ആഘോഷം സംഘടിപ്പിക്കുന്നത്. തിരുവാതിര, സംഘനൃത്തം, ഒപ്പന, ഭാരതനാട്യം, കൈകൊട്ടിക്കളി, ശാസ്ത്രീയ, സെമിക്ലാസിക്കൽ നൃത്തം നാടൻപാട്ട്, വള്ളംകളി, മലയാള ദൃശ്യ മെഗാഡാൻസ് എന്നിവ നടക്കും.
മാദ്ധ്യമ പ്രവർത്തകൻ എം.ജി. അരുൺ ചടങ്ങിൽ മുഖ്യാതിഥിയും. മുംബൈ മലയാള മിഷൻ ചാപ്റ്റർ കൺവീനർ എം.കെ. ജീവരാജൻ വിശിഷ്ടാതിഥിയായും പങ്കെടുക്കും. സമാജത്തിലെ മുതിർന്ന അംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. 2022 -2023 വർഷത്തിലെ S.S.C/ H.S.C പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ സമാജത്തിലെ വിദ്യാർത്ഥികളുടെ മെറിറ്റ് അവാർഡ് ദാനം, സ്നേഹവിരുന്ന് എന്നിവ നടക്കും.
ഫോൺ: 9967904739