കാൻസർ ഒരു തമാശയല്ല; ചിലർക്ക് അത് പോരാട്ടം, മറ്റു ചിലർക്ക് ചീഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്; മംമ്ത മോഹൻദാസ്
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാൻസർ ഒരു തമാശയല്ല; ചിലർക്ക് അത് പോരാട്ടം, മറ്റു ചിലർക്ക് ചീഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട്; മംമ്ത മോഹൻദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ ഇഷ്ട നടിയാണ് മംമ്ത മോഹൻദാസ്. മലയാളത്തിലെന്നതു പോലെ തന്നെ അന്യ ഭാഷകളിലും വളരെ പെട്ടന്ന് തന്റേതായ ഒരു സ്ഥാനം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരത്തിന് കാൻസർ പിടിപ്പെട്ടത്. എന്നാൽ അതിനെ പോരാടി തോൽപ്പിച്ച് സിനിമാ ലോകത്തേക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്ന താരമാണ് മംമ്ത. ലോക കാൻസർ ദിനത്തിൽ താരം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വ്യാജ മരണ വാർത്തയ്‌ക്കെതിരെയുള്ള വിമർശനം കൂടിയായാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

” കുറച്ചു പേർക്ക് ഇത് യഥാർത്ഥത്തിലുള്ള പോരാട്ടമാണ്. മറ്റു ചിലർക്ക് ചീഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ആയുധവും. കാൻസർ തമാശയല്ല. ഇത് ബാധിച്ചവർ സ്വയം നിങ്ങളെ നോക്കണം, ശ്രദ്ധിക്കണം. ആദ്യം നിങ്ങൾക്ക് പരിഗണന നൽകാൻ ശ്രമിക്കുക. കാൻസറിന് നിങ്ങളെ തോൽപ്പിക്കാൻ സാധിക്കില്ല. എന്നാൽ അതിനെ നിങ്ങൾക്ക് പോരാടി തോൽപ്പിക്കാനാകും. യുദ്ധം ചെയ്യുന്നവരെയും പോരാടി ജീവൻ വെടിഞ്ഞവരെയും ഈ ദിവസത്തിൽ ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു”.- മംമ്ത കുറിച്ചു.

സെർവിക്കൽ കാൻസർ പിടിപ്പെട്ട് നടി പൂനം പാണ്ഡെ മരിച്ചുവെന്ന് താരത്തിന്റെ മാനേജർ പങ്കുവച്ച വ്യാജ മരണവാർത്തക്ക് പിന്നാലെ വൻ വിമർശനങ്ങളാണ് ഉയർന്നു വന്നത്. കാൻസർ പിടിപ്പെട്ട നടിമാരിലൊരാളായ മംമ്തയും തന്റെ പോസ്റ്റിലൂടെ രോഷം അറിയിച്ചിരിക്കുകയാണ്. 2009ലാണ് മംമ്തയ്‌ക്ക് കാൻസർ പിടിപ്പെട്ടത്. പിന്നീട് നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 2013ലാണ് താരം രോഗമുക്തി നേടിയത്. ഇതിന് ശേഷം വീണ്ടും താരം സിനിമാ രംഗത്തേക്ക് തിരികെ വന്നെങ്കിലും വിറ്റിലിഗോ എന്ന ത്വക്ക് രോഗം ബാധിച്ച് ചികിത്സയിലാണ് താരം.

Tags: cancerSUBmamtha mohandas
Share
Tweet
SendShare

More News from this section

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

Latest News

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ രാജ്യവ്യാപക നടപടി; 14 സംസ്ഥാനങ്ങളില്‍ 253 പേര്‍ കസ്റ്റഡിയില്‍

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies