റായ്പൂര്‍: അവസാന മത്സരവും സമനിലയിൽ അവസാനിച്ചതോടെ നോക്കൗട്ട് കാണാതെ കേരളം രഞ്ജിയിൽ നിന്ന് പുറത്ത്. ഛത്തീസ്ഗഡിനെതിരെയുള്ള മത്സരമാണ് സമനിലയിൽ കലാശിച്ചത്. സച്ചിൻ ബേബി ഒഴികെ കേരളനിരയിൽ ആർക്കും തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറി നേടിയ നായകൻ സഞ്ജു സാംസൺ രണ്ടാം ഇന്നിംഗ്സിൽ നിറംമങ്ങി. അവസാന ദിനം 290 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഛത്തീസ്ഗഡ് ഒന്നിന് 79 നിലയില്‍ നിൽക്കേ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് ഏഴ് പോയിന്റാണുള്ളത്. ഇനി രണ്ടുമത്സരങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ നോക്കൗട്ട് സാദ്ധ്യതകൾ അവസാനിച്ചു. നിലവിൽ ആറാം സ്ഥാനത്താണ് കേരളം. ഒന്നാമതുള്ള മുംബൈക്ക് 27 ഉം രണ്ടാമതുള്ള ആന്ധ്രയ്ക്ക് 21 പോയിന്റുണ്ട്. ശക്തരായ ആന്ധ്രയ്ക്കും ബംഗാളിനുമെതിരെയാണ് കേരളത്തിന്റെ അവസാന മത്സരങ്ങൾ.