വിവാഹം കഴിഞ്ഞ് ഭാര്യയെ വിദേശത്ത് പഠിക്കാൻ വിട്ട ഭർത്താവ് . ഒടുവിൽ ഭാര്യ വിദേശത്തെത്തി മറ്റൊരു വിവാഹം കഴിക്കുന്നു . ഏതെങ്കിലും സിനിമാകഥയല്ല ഇത് . യാഥാർത്ഥ്യം . ആത്മാർത്ഥമായി ഭാര്യയെ സ്നേഹിച്ചതിന് ഒരു യുവാവിനെ കിട്ടിയ പ്രതിഫലം .
പഞ്ചാബിലെ ബട്ടാലയ്ക്ക് സമീപമുള്ള പെരെഷാഹ് ഗ്രാമത്തിലാണ് സംഭവം. 12 വർഷം മുൻപാണ് ഹർമീന്ദർ സിങ്ങ് എന്ന യുവാവ് ബട്ടാല സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത് . ഭാര്യയുടെ നല്ല ഭാവി പ്രതീക്ഷിച്ചാണ് പഠിക്കാൻ കാനഡയിലേക്ക് അയച്ചതെന്ന് ഹർമീന്ദർ പറയുന്നു . . തന്റെ കുടുംബവീടടക്കം വിറ്റാണ് ഭാര്യയ്ക്ക് കാനഡയിൽ പോകാനും , കോളേജിൽ അടക്കാനും മറ്റുമുള്ള പണം ഈ യുവാവ് കണ്ടെത്തിയത്.
ഇവിടെ നിന്ന് പോകുമ്പോൾ യുവതി ഗർഭിണിയായിരുന്നു. പക്ഷേ, കാനഡയിൽ പോയ ശേഷം ഭാര്യ വീട്ടുകാരുടെ സമ്മതത്തോടെ ഗർഭച്ഛിദ്രം നടത്തി. ഭർത്താവിനെ വിളിക്കാനും യുവതി തയ്യാറായില്ല . മാത്രമല്ല യുവാവിന്റെയും , വീട്ടുകാരുടെയും നമ്പരുകളും ബ്ലോക്ക് ചെയ്തു. അടുത്തിടെ കാനഡയിൽ വച്ച് രണ്ടാം വിവാഹവും കഴിച്ചതായി കാനഡയിൽ താമസിക്കുന്ന സുഹൃത്തുക്കൾ തന്നെ ഹർമീന്ദറിനെ അറിയിച്ചു. തുടർന്ന് ഭാര്യയ്ക്കും , ഭാര്യവീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്.