ന്യൂഡല്‍ഹി : കേന്ദ്രത്തിനെതിരായ കേരള സര്‍ക്കാരിന്റെ ഡല്‍ഹി ജന്തര്‍മന്ദറിലെ പ്രതിഷേധ സമരത്തിന് പിന്തുണയുമായി കറുത്ത വസ്ത്രം ധരിച്ചെത്തുമെന്ന് ഡിഎംകെ .
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത് .ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയ്ക്ക് സമീപത്ത് കൂടി പോലും കറുപ്പ് ധരിച്ചെത്താൻ പൊതുജനങ്ങളെ അനുവദിക്കാറില്ല . ഈ സാഹചര്യത്തിലാണ് കറുപ്പ് ധരിച്ച് പിണറായി സർക്കാരിന് പിന്തുണയുമായി എത്തുമെന്ന് സ്റ്റാലിൻ അറിയിച്ചത് .
സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെ നേതാക്കളും സമരത്തില്‍ പങ്കുചേരുമെന്ന് സ്റ്റാലിന് കത്തിലും വ്യക്തമാക്കിയിട്ടുണ്ട് .