തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിന് വൈദ്യുത ടവറിന് മുകളിൽ കയറി 14 കാരന്റെ ആത്മഹത്യാ ഭീഷണി. ഇന്ന് വൈകിട്ടോടെ പോത്തൻകോടാണ് സംഭവം. അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് വിദ്യാർത്ഥി വീടിന്റെ സമീപത്തുള്ള 220 കെവി വൈദ്യുത ടവറിൽ കയറി ഭീഷണി മുഴക്കിയത്.
തുർന്ന് ബന്ധുക്കളും നാട്ടുകാരും ആശ്വസിപ്പിച്ച് വിദ്യാർത്ഥിയെ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ വെഞ്ഞാറമൂട് നിന്നുള്ള ഫയർഫോഴ്സ് സംഘവും പോത്തൻകോട് പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥിയെ താഴെയിറക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടയച്ചു.