കണ്ണൂർ: ഇരുവേശി പുടയൂർ ഹരിജയന്തൻ നമ്പൂതിരി അന്തരിച്ചു. 93 വയസായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മക്രേരി ക്ഷേത്രം, കണ്ടന്തള്ളി ക്ഷേത്രം തുടങ്ങിയ കേരളത്തിലെ നൂറുക്കണക്കിന് ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു.
ദീർഘകാലം ടിടികെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഉൾപ്പടെ നിരവധി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച എഇഒ ആയിരുന്നു. പെരുഞ്ചെല്ലൂർ പെരുംതൃക്കോവിലപ്പൻ എജ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകാംഗമായിരുന്നു.
താന്ത്രിക വൈദീക പണ്ഡിതനായും അദ്ദേഹം പ്രവർത്തിച്ചു. പെരുഞ്ചെല്ലൂരിന്റെ വൈദീക പാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു. ചരിത്ര വിഷയങ്ങളിൽ അതീവ തൽപ്പരനായിരുന്നു അദ്ദേഹം. നിരവധി മേഖലകളിൽ സർവ്വാദരണീയ സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു.