നിരവധി ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് യാമി ഗൗതം. ദീപൻ സംവിധാനം ചെയ്ത ഹീറോയിലൂടെയാണ് യാമി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡ് സിനിമകളിൽ സജീവമായിരുന്ന യാമി മൂന്ന് വർഷം മുൻപാണ് സംവിധായകൻ ആദിത്യ ധാറിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും ജീവതത്തിലെ വളരെ സന്തോഷകരമായ വാർത്ത പങ്കുവച്ചിരിക്കുകയാണ്.
തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന സന്തോഷ വാർത്ത പങ്കുവക്കുകയാണ് താരദമ്പതികൾ. സിനിമയിൽ ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു യാമി. അടുത്തിടെ ഒരു പൊതു പരിപാടിയിലാണ് ഇരുവരും സന്തോഷവാർത്ത പങ്കുവച്ചത്. മെയ് മാസത്തോടെ തങ്ങളുടെ ആദ്യത്തെ കൺമണി എത്തുമെന്നും ഇരുവരും അറിയിച്ചു.