നീതിയും ന്യായവും ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്; രാഹുൽ ഗാന്ധിയുടെ അനുയായികൾ തന്നേയും പിതാവിനേയും വ്യക്തിഹത്യ ചെയ്യുകയാണെന്ന് ശർമ്മിഷ്ഠ മുഖർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീതിയും ന്യായവും ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്; രാഹുൽ ഗാന്ധിയുടെ അനുയായികൾ തന്നേയും പിതാവിനേയും വ്യക്തിഹത്യ ചെയ്യുകയാണെന്ന് ശർമ്മിഷ്ഠ മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 08:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് അനുയായികൾ തന്നേയും തന്റെ പിതാവും മുൻ രാഷ്‌ട്രപതിയുമായ പ്രണബ് മുഖർജിയേയും അധിക്ഷേപിക്കുകയാണെന്നും ഇതിൽ നിന്നും അണികളെ വിലക്കണമെന്നും തനിക്ക് നീതി നൽകണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തയച്ച് ശർമ്മിഷ്ഠ മുഖർജി. രണ്ട് പേജുകളിലായി എഴുതിയ ഈ കത്ത് ശർമ്മിഷ്ഠ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. ഏറ്റവും മോശമായ ഭാഷയാണ് തനിക്കും പിതാവിനുമെതിരെ കോൺഗ്രസ് അണികൾ ഉപയോഗിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രോളിംഗിന് ഇരയായിട്ടുണ്ടെന്നും, മോശമായി അധിക്ഷേപിച്ച ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശർമ്മിഷ്ഠ പറയുന്നു.

” എന്നേയും എന്റെ പിതാവിനേയും ഏറ്റവും മോശം രീതിയിലാണ് അവർ അധിക്ഷേപിച്ചത്. അത് എന്തൊക്കെയാണെന്ന് ആവർത്തിക്കാൻ പോലും ബുദ്ധിമുട്ടുണ്ട്. പിതാവിനെതിരെ ലൈംഗികമായ പരാമർശങ്ങൾ പോലും ഇക്കൂട്ടർ നടത്തുന്നു. ഇതെല്ലാം വളരെയധികം ഞെട്ടലുണ്ടാക്കി. ജയറാം രമേശിനേയും സുപ്രിയ ശ്രീനേറ്റിനേയുമെല്ലാം ടാഗ് ചെയ്ത് ഈ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു, എന്നാലും ഈ കത്തുകൾക്ക് യാതൊരു പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ല.

നീതിയെ കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ലൈംഗികച്ചുവയുള്ളതുള്ളതും ഏറ്റവും മോശവുമായ അധിക്ഷേപത്തിന് വിധേയയായ സ്ത്രീ എന്ന നിലയിലും ഒരു പിതാവിന്റെ മകളെന്ന നിലയിലും നിങ്ങളുടെ സംഘടനയിലുള്ളവരിൽ നിന്ന് ഞാൻ നീതി ആവശ്യപ്പെടുകാണ്. നവീൻ ഷാഹി എന്നയാൾ എന്നെ ഏറ്റവും മോശം രീതിയിലാണ് അധിക്ഷേപിച്ചത്. വ്യക്തിഹത്യയാണ് ഇക്കൂട്ടർ നടത്തുന്നത്. അയാൾക്കെതിരെയും നിങ്ങളുടെ സോഷ്യൽ മീഡിയ ഭാരവാഹിക്കെതിരെയും നടപടിയെടുക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങൾ നടത്തുന്ന ഈ ന്യായ് യാത്ര വെറും തിരഞ്ഞെടുപ്പ് മുദ്രാവാക്യമല്ലെന്ന് തെളിയിക്കണമെന്നും” ശർമ്മിഷ്ഠ മുഖർജി ആവശ്യപ്പെട്ടു.

തനിക്കും പിതാവിനുമെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയവരുടെ സ്‌ക്രീൻ ഷോട്ടുകളും ശർമ്മിഷ്ഠ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റിനേയും ജയറാം രമേശിനേയും ഈ പോസ്റ്റുകളിൽ ടാഗ് ചെയ്തിട്ടുമുണ്ട്. രാഹുൽ ഗാന്ധിയുടെ അനുയായികളാണ് ഇതെന്നും, കോൺഗ്രസിനെ ഈ നിലയിലേക്ക് വലിച്ചിഴച്ചിൽ ലജ്ജ തോന്നുന്നുണ്ടെന്നും ശർമ്മിഷ്ഠ കുറിച്ചു. യജമാനനെ വിമർശിച്ചാൽ അതിനെതിരെ അധിക്ഷേപം നടത്തുന്ന അപരിഷ്‌കൃതമായ രീതിയിൽ സംസാരിക്കുന്ന ഒരു കൂട്ടം ട്രോളന്മാർ മാത്രമാണ് ഇപ്പോൾ കോൺഗ്രസിൽ അവശേഷിക്കുന്നതെന്നും, തന്റെ ചോദ്യങ്ങൾക്ക് പാർട്ടിയിലെ നേതാക്കൾ ഉത്തരം പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Tags: CongressRahul GandhiPRANAB MUGHARJEEFEATURED2Sharmishta Mukharjee
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies