ചെന്നൈ: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 8 പേർ മരിച്ചു. ഇന്നലെ വൈകിട്ടോടെ നെല്ലൂർ ജില്ലയിലെ കാവലി ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു സംഭവം. അപകടത്തിൽ 15 ഓളം പേർക്ക് ഗുരതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽ ലോറിയിലെ ഡ്രൈവർമാരും ബസ് ഡ്രൈവറും അഞ്ച് യാത്രക്കാരുമാണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.