കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞ് അപകടം. തീക്കോയിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുള്ളമടക്കൽ സ്വദേശി അഷ്റഫിന്റെ വീട്ടിലേക്കാണ് കാർ മറിഞ്ഞ് വീണത്. അപകടം നടക്കുമ്പോൾ വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇറക്കം ഇറങ്ങിവന്ന കാർ റോഡിന് താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീടിന്റെ സംരക്ഷണഭിത്തിയും വാട്ടർ ടാങ്കും തകർന്നു. ശബ്ദം കേട്ട് ഭയന്ന വിദ്യാർത്ഥി വീടിന് പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു