നാവികരുടെ മോചനം; ഒരിക്കൽ കൂടി വിജയിച്ച് ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ, കേസിന്റെ നാൾവഴികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികരുടെ മോചനം; ഒരിക്കൽ കൂടി വിജയിച്ച് ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ, കേസിന്റെ നാൾവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 08:15 am IST
Facebook
Twitter
WhatsAppTelegram

ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഇന്ത്യയുടെ മുൻ നാവികസേനാംഗങ്ങളെ ദോഹയിലെ അപ്പീൽ കോടതി സ്വതന്ത്രരാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്. ഖത്തറുമായുള്ള നിരന്തരമായ നയതന്ത്ര ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 28ന് ഇവരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചിരുന്നു. സ്വതന്ത്രരാക്കിയ എട്ട് ഇന്ത്യക്കാരിൽ ഏഴ് പേരും ഡൽഹിയിൽ മടങ്ങിയെത്തി.

8 ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ ആരാണ്?

ദോഹ ആസ്ഥാനമായുള്ള അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസിൽ ജോലി ചെയ്തിരുന്ന എട്ട് മുൻ നാവികസേനാ ഉദ്യോഗസ്ഥരാണ് ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തറിന്റെ സായുധ സേനയ്‌ക്കും സുരക്ഷാ ഏജൻസികൾക്കും പരിശീലനവും മറ്റ് സേവനങ്ങളും നൽകി കൊണ്ടിരുന്നത് ഈ സ്ഥാപനമാണ്. ഖത്തർ നാവികസേനക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമ്മിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രായേലിന് ചോർത്തി കൊടുത്തു എന്നതായിരുന്നു കേസ്

ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിൽ കസ്റ്റഡിയിലെടുത്തത്. രാഷ്‌ട്രപതിയുടെ സ്വർണ്ണ മെഡൽ ലഭിച്ച വ്യക്തിയാണ് ക്യാപ്റ്റൻ നവതേജ് ഗിൽ.

പൂർണേന്ദു തിവാരിക്ക് 25 വർഷത്തെ തടവും രാഗേഷിന് മൂന്ന് വർഷത്തെ തടവുമാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ നാവികസേനാ ഉദ്യോഗസ്ഥരിൽ നാല് പേർക്ക് 15 വർഷം തടവും മറ്റ് രണ്ട് പേർക്ക് 10 വർഷം തടവുമാണ് ഖത്തറിലെ അപ്പീൽ കോടതി വിധിച്ചത്. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. ശിക്ഷിക്കപ്പെട്ടവർക്കെതിരെ ചുമത്തിയ കുറ്റങ്ങളും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

സൈനികരെ തിരികെ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ

വധശിക്ഷയിൽ ഇന്ത്യ അപലപിക്കുകയും ഇവരെ രാജ്യത്ത് തിരികെയെത്തിക്കാനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ ഖത്തറിലെ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു . ഡിസംബർ 28 ന് ഖത്തർ അപ്പീൽ കോടതി വധശിക്ഷ ഇളവ് ചെയ്യുകയും തടവിന് ശിക്ഷിക്കുകയും ചെയ്തു.

ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബറിൽ ഇവരുടെ വധശിക്ഷ ഖത്തർ അപ്പീൽ കോടതി ഇളവു ചെയ്തിരുന്നു. 2022 ഓഗസ്റ്റിൽ 8 പേരും അറസ്റ്റിലായത് മുതൽ ഇന്ത്യയുടെ നടത്തി വരുന്ന ഇടപെടലുകളുടെ നയതന്ത്ര വിജയം കൂടിയാണ് നാവികരുടെ മോചനം.

കേസിന്റെ നാൾവഴികൾ

2022 ഓഗസ്റ്റ് 30: അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ നാവികര ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു.

2023 മാർച്ച് 25: അറസ്റ്റിലായ എട്ടു പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

മാർച്ച് 29: വിചാരണയ്‌ക്ക് തുടക്കം.

ഒക്ടോബർ 29: ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 8 പേർക്കും വധശിക്ഷ വിധിച്ചു.

നവംബർ 9: വധശിക്ഷക്കെതിരെ കേന്ദ്രസർക്കാരിന്റെ നിയമസഹായത്തോടെ നാവികർ അപ്പീൽ നൽകി.

ഡിസംബർ 28: വധശിക്ഷയിൽ ഇളവു വരുത്തി എട്ടുപേർക്കും മൂന്ന് മുതൽ 25 വർഷം വരെ തടവുശിക്ഷ വിധിച്ചു.

2024 ഫെബ്രുവരി 12: എട്ടു പേരെയും സ്വതന്ത്രരാക്കി ഖത്തർ അമീർ ഉത്തരവ് പുറപ്പെടുവിച്ചു.

Tags: qatarRELEASEindian navy personnelcase details
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies