താനെ: ബദ്ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിലെ പ്രഥമ പ്രതിഷ്ഠാ വാർഷികം ഫെബ്രുവരി 18 മുതൽ 22 വരെ. വിവിധ പരിപാടികളും ആചാര അനുഷ്ടാനങ്ങളും പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി നടക്കും. ആറ് ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ദിന മഹോത്സവത്തോട് അനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും പ്രത്യേക പൂജകളും നടക്കുമെന്ന് ഭരണസമിതി അറിയിച്ചു
ഫെബ്രുവരി 18ന് വൈകിട്ട് 6ന് കലാ-സാംസകാരിക സമ്മേളനം ബദ്ലാപ്പൂർ മുൻസിപ്പൽ കോർപറേഷൻ മുൻ അദ്ധ്യക്ഷൻ വാമൻ മാത്രേ ഉദ്ഘാടനം നിർവ്വഹിക്കും. വോയിസ് ഓഫ് ഖാർഘർ നയിക്കുന്ന ഭക്തിഗാനമേള. ഫെബ്രുവരി 19ന് വൈകീട്ട് 7ന് സ്വപ്നഞ്ജലി നൃത്താലയം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. ഫെബ്രുവരി 20ന് വൈകീട്ട് 7ന് ഓട്ടൻതുള്ളൽ. പ്രതിഷ്ഠാ ദിനമായ ഫെബ്രുവരി 21ന് തന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ മഹാഗണപതി ഹോമം, ഉദയാസ്തമനപൂജ, നവകം, ശ്രീഭൂതബലി എന്നിവ നടക്കും. ഉച്ചക്ക്12 മുതൽ അന്നദാനം, വൈകീട്ട് ഭാഗവതിസേവ, സന്ധ്യകേളി, അത്താഴപൂജ എന്നിവ നടക്കും.
ഫെബ്രുവരി 22ന് രാവിലെ മഹാഗണപതി ഹോമം, ഉപദേവതന്മാർക്ക് പ്രത്യേക പൂജകൾ, അഷ്ടാഭിഷേകം, പള്ളിക്കുറുപ്പിന്റെ കൂറയിടൽ ഉച്ചപ്പാട്ട് , ശേഷം 12 മുതൽ അന്നദാനം, വൈകീട്ട് നടതുറപ്പിനുശേഷം അയ്യപ്പൻ പാട്ടിനു എഴുന്നെള്ളിക്കൽ, കളം മായ്ക്കൽ എന്നിവ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: 9223903248, 9920795964