അല്പം പോലും ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു, ബുദ്ധി വച്ചപ്പോൾ എബിവിപി ആയി: ശ്രീനിവാസൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അല്പം പോലും ബുദ്ധിയില്ലാത്ത കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു, ബുദ്ധി വച്ചപ്പോൾ എബിവിപി ആയി: ശ്രീനിവാസൻ

കമ്യൂണിസ്റ്റുകാരനായ അച്ഛൻ ബസ് വാങ്ങിയപ്പോൾ ബൂർഷ്വാസിയായി, അതാണ് വരവേൽപ്പ് എന്നുപറഞ്ഞ സിനിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 05:58 pm IST
Facebook
Twitter
WhatsAppTelegram

സിപിഎമ്മിനെയും എസ്എഫ്ഐയെയും വിമർശിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. തന്റെ കുടുംബം കമ്യൂണിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിച്ച കുടുംബമായിരുന്നുവെന്നും അച്ഛന്റെ തകർച്ചയോടെ കുടുംബത്തിലെ കമ്യൂണിസവും അവസാനിച്ചുവെന്ന് ശ്രീനിവാസൻ പറഞ്ഞു. അല്പം പോലും ബുദ്ധിയില്ലാത്ത സമയത്ത് താൻ എസ്എഫ്ഐ ആയിരുന്നുവെന്നും ബുദ്ധി വന്നപ്പോൾ താൻ എബിവിപി ആയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റ് ആശയത്തിൽ നിന്നും മാറാനുണ്ടായ കാരണം ശ്രീനിവാസൻ വെളിപ്പെടുത്തിയത്.

“അച്ഛൻ ഭയങ്കര സിപിഎമ്മുകാരനായിരുന്നു. അച്ഛന്റെ പ്രധാന ജോലി തന്നെ കോൺ​ഗ്രസുകാരെ തല്ലാൻ പോകുന്നതായിരുന്നു. അദ്ധ്യാപകനാണെങ്കിലും അച്ഛൻ തല്ലാൻ പോയിട്ടുണ്ട്. അക്കാലത്ത് ഞാൻ സ്കൂളിലൊക്കെ പഠിക്കുമ്പോൾ കുടുംബത്തിന് പാരമ്പര്യമായുള്ളത് പോലെ ചെങ്കൊടിയും പിടിച്ച് തോട്ടുവരമ്പത്തു കൂടെ മുദ്രാവാക്യം വിളിച്ചു നടക്കുമായിരുന്നു. ‘ചെങ്കൊടി തൊട്ടു കളിക്കേണ്ട, ഇത് ചന്ദ്രനിലെത്തിയ കൊടിയാണ്’ എന്നായിരുന്നു മുദ്രാവാക്യം വിളിച്ചിരുന്നത്. അല്പം പോലും ബുദ്ധിയില്ലാതിരുന്ന കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു. കുറച്ച് ബുദ്ധി വന്നപ്പോൾ ഞാൻ കെഎസ്‍യു ആയി. അല്പം കൂടി ബുദ്ധി വന്നപ്പോൾ ഞാൻ എബിവിപി ആയി”.

“അച്ഛന്റെ കമ്യൂണിസം അച്ഛന്റെ തകർച്ചയോടു കൂടി കഴിഞ്ഞു. അത് കണ്ടിട്ടാണ് ഞാൻ വരവേൽപ്പ് എന്നുപറഞ്ഞ സിനിമ ചെയ്തത്. സ്കൂളിൽ നിന്ന് പെൻഷനായി ഇറങ്ങിയ ശേഷം വീടും സ്ഥലവും വിറ്റ് അച്ഛൻ ബസ് വാങ്ങിയ കഥയാണ് വരവേൽപ്പ്. അറിയാത്ത പരിപാടി അച്ഛൻ ചെയ്തു. കമ്യൂണിസ്റ്റുകാരനായ അച്ഛൻ ബസ് വാങ്ങിയപ്പോൾ ബൂർഷ്വാസിയായി. മുഴുവൻ കമ്യൂണിസ്റ്റുകാരും ശത്രുക്കളായി. ബസിന് മുന്നിൽ കൊടിയും കുത്തി തലശ്ശേരി ബസ് സ്റ്റാന്റിൽ തടഞ്ഞു വച്ചു. പിന്നീട് ബസ് മുഴുവൻ തല്ലിപ്പൊളിച്ചു. പിന്നെ ബസ് ജപ്തി ചെയ്തു. ഇതോടെ കുടുംബത്തിന് കമ്യൂണിസവുമായുള്ള ബന്ധം കുറഞ്ഞു”- ശ്രീനിവാസൻ പറഞ്ഞു.

Tags: communistactor sreenivasancommunismCPMSFI
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies