വാഹനം പൊളിക്കാൻ വിൽക്കാനിരിക്കുകയാണോ?; ആർസി റദ്ദാക്കാൻ മറക്കരുത്, ചെയ്യേണ്ടത് ഇത്രമാത്രം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഹനം പൊളിക്കാൻ വിൽക്കാനിരിക്കുകയാണോ?; ആർസി റദ്ദാക്കാൻ മറക്കരുത്, ചെയ്യേണ്ടത് ഇത്രമാത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 09:50 pm IST
Facebook
Twitter
WhatsAppTelegram

ഉപയോഗ ശൂന്യമായ വാഹനങ്ങൾ പൊതുവെ ആക്രിക്കച്ചവടക്കാർക്കും മറ്റും വിൽക്കുകയാണ് സാധാരണയായി എല്ലാവരും ചെയ്യുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ വാഹന ഉടമ പോലീസ് സ്‌റ്റേഷൻ കയറി ഇറങ്ങേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇതിനാൽ തന്നെ വാഹനം പൊളിക്കാൻ കൈമാറുമ്പോൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അഥവാ ആർസി റദ്ദാക്കണമെന്ന് എംവിഡി അറിയിച്ചു.

ആർസി റദ്ദാക്കാതെ പൊളിക്കാൻ കൈമാറുമ്പോൾ വാഹനം പുനരുപയോഗിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. എന്നാൽ വാഹനം എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചാൽ നിയമനടപടികൾ സ്വീകരിക്കേണ്ടതായി വരും. ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് എംവിഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വീടുകൾ വാഹനം ഉപയോഗിക്കാതെ കിടന്ന് തുരുമ്പെടുക്കാറുള്ള സാഹചര്യം നിരവധിയാണ്. ഇവയിൽ അധികവും ഇരുചക്രവാഹനങ്ങളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. പഴയ സാധനങ്ങളെടുക്കാൻ ആളുകളെത്തുമ്പോൾ ഇത് തൂക്കി വിൽക്കുന്നു. എന്നാൽ ഇതിന്റെ ആർസി റദ്ദാക്കാത്തതാണ് പ്രധാന പ്രശ്‌നമായി പിന്നീട് പറയുന്നത്. വാഹനം വാങ്ങുന്നവർ ഇതിന്റെ തകരാർ പരിഹരിച്ച് വിൽക്കുകയോ പുനരുപയോഗിക്കുകയോ ചെയ്താൽ കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവച്ചേക്കാം. വാഹനം അപകടത്തിൽപ്പെടുകയോ മോഷണം-കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉപയോഗിച്ച് പിടിക്കപ്പെടുകയോ ചെയ്താൽ ഉടമയായിരിക്കും കുടുങ്ങുക.

വാഹനം പൊളിക്കാൻ നൽകുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ….

വാഹനം പൊളിക്കാൻ നൽകാൻ തീരുമാനമെടുത്താൽ ഇത് എംവിഡി ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള നികുതി, പിഴ എന്നിവ നൽകാനുണ്ടെങ്കിൽ അത് അടയ്‌ക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ചേസിസ് നമ്പർ, എഞ്ചിൻ നമ്പർ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിക്കണം. തുടർന്ന് എംവിഡി ഉദ്യോഗസ്ഥർ വാഹനം പൊളിച്ചുവെന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇതോടെ മാത്രമാകും വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയെന്ന് എംവിഡി വ്യക്തമാക്കി.

Tags: vehicle
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies