അബുദാബി: ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി പുരോഹിതന്മാരുടെയും വിശിഷ്ഠ വ്യക്തികളുടെയും സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പുണ്യ കർമ്മത്തിന് ശേഷം സംഘടിപ്പിച്ച പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു.
#WATCH | Prime Minister Narendra Modi at the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) Mandir in Abu Dhabi. pic.twitter.com/6LKokCNkgW
— ANI (@ANI) February 14, 2024
വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ക്ഷണം സ്വീകരിച്ച് ഉദ്ഘാടന വേളയിൽ പങ്കെടുക്കാനെത്തിയത്. മുതിർന്ന് പുരോഹിതന്മാരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി കടന്നത്.
#WATCH | Prime Minister Narendra Modi inaugurates the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) Mandir in Abu Dhabi. pic.twitter.com/2J5kQ1NjMu
— ANI (@ANI) February 14, 2024
സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായിരുന്ന സ്വാമി മഹാരാജിന്റെ സ്വപ്നമാണ് ഇന്ന് പ്രധാനമന്ത്രി സാക്ഷാത്കരിച്ചത്. 2015-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് അബുദാബിയിൽ ഒരു ഹിന്ദു ക്ഷേത്രം എന്ന നിർദ്ദേശം ഉയർന്നുവന്നത്. തുടർന്നാണ് ദുബായ്-അബുദാബി ഹൈവേയില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്.
#WATCH | Prime Minister Narendra Modi offers prayers at the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) Mandir, the first Hindu temple in Abu Dhabi. pic.twitter.com/6vi2CqTqK4
— ANI (@ANI) February 14, 2024
52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ ‘എന്ന പ്രസ്ഥാനമാണ് ക്ഷേത്ര നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന രണ്ട് ജലധാരകൾ, സരസ്വതി നദിയെ പ്രതിനിധാനം ചെയ്യുന്ന പ്രകാശ കിരണവും ക്ഷേത്ര സമുച്ചയത്തിലുണ്ട്.
#WATCH | Prime Minister Narendra Modi to inaugurate the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) Mandir in Abu Dhabi. pic.twitter.com/MZRYiq2EZg
— ANI (@ANI) February 14, 2024
ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. ഇവിടെ സ്വാമിനാരായണ്‍, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവന്, ശ്രീകൃഷ്ണന്, ശ്രീ രാമന്, അയ്യപ്പന്, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂർത്തികളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.