ജനങ്ങളെ ബാധിക്കില്ല, വിലകൂട്ടൽ സപ്ലൈകോയെ രക്ഷിക്കാനുള്ള വഴി; ന്യായീകരണവുമായി മന്ത്രി ജി.ആർ അനിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളെ ബാധിക്കില്ല, വിലകൂട്ടൽ സപ്ലൈകോയെ രക്ഷിക്കാനുള്ള വഴി; ന്യായീകരണവുമായി മന്ത്രി ജി.ആർ അനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 10:05 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സപ്ലൈകോയിലെ വിലകൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ന്യായീകരണം.

സ്‌പ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർ‌ന്നാണ് വില വർദ്ധിപ്പിച്ചത്. വിദഗ്ധ സമിതി റിപ്പോർട്ടിനെ തുടർന്നാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില വർദ്ധിക്കുന്നത്. സപ്ലൈകോ കടത്തിൽ‌ മുങ്ങിരിക്കുകയാണെന്ന് മാ​ദ്ധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

‘2016-ലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാ​ഗ്‍ദാനം അനുസരിച്ച് 5 വർഷം വിലയിൽ മാറ്റം വരുത്തില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോഴും തുടരുകയാണ്.സപ്ലൈകോ ഇപ്പോൾ കടുത്ത പ്രതിസന്ധിയിൽ തുടരുകയാണ്. പല രൂപത്തിലുള്ള പരിഹാര മാർ​ഗങ്ങൾ ആലോചിച്ചു, അതിനനുസരിച്ച് വിദ​ഗ്‌ദ സമിതിക്ക് രൂപം കൊടുത്ത്, ആ സമിതിയുടെ റിപ്പോർട്ടും വാങ്ങി.

സബ്സിഡി 25ശതമാനമാക്കാനായിരുന്നു തീരുമാനം 2015-ലെ തീരുമാനം. ഇപ്പോഴത്തെ മന്ത്രി സഭ ഇന്നലെ അത് 35 ആക്കാനാണ് തീരുമാനിച്ചത്. ജനങ്ങൾക്ക് 13 നിത്യോപയോ​ഗ സാധനങ്ങൾ നൽകാനാണ് തീരുമാനം എടുത്തിരിക്കുന്നത്. മൂന്ന് മാസം കൂടുമ്പോൾ വില പരിശോധിച്ച് മാറ്റങ്ങൾ‌ വരുത്തും. ഇത് സ്ഥായിയായ വിലയായിരിക്കില്ല. ഇന്ത്യയിൽ ഏറ്റവും കുറവിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം.

സപ്ലൈകോയെ രക്ഷിക്കാനുള്ള ഒരു വഴി മാത്രമാണിത്. കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ. ധനവകുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു.‌ വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ല, അവരെ കാര്യങ്ങൾ ബോധ്യപ്പെട്ടുത്തും.’- മന്ത്രി ജി ആർ അനിൽ പറഞ്ഞു.

Tags: supplycoG R anil
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies