ലക്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര ആശുപത്രിയിൽ. അവർ തന്നെയാണ് ശരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം എക്സിലൂടെ പങ്കുവച്ചത്. രാഹുലിന്റെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലേക്ക് കടക്കാനിരിക്കെയാണ് സഹോദരി ആശുപത്രിയിലായത്.
സഹോദരന് എല്ലാ ആശംസകളും നേരുന്നതായും ആരോഗ്യ നന്നായതിന് ശേഷം യാത്രയിൽ പങ്കെടുക്കാമെന്നുമാണ് പ്രിയങ്കയുടെ വാഗ്ദാനം. യുപിയിൽ എല്ലാവിധ ഒരുക്കങ്ങളും സഹപ്രവർത്തകർ നടത്തിയിട്ടുണ്ടെന്നും അവർ പറയുന്നു. ഇന്ന് രാവിലെയാണ് പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അസുഖത്തെ സംബന്ധിച്ച് യാതൊന്നും പുറത്തുവിട്ടിട്ടില്ല.