ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ജനപ്രീതിയും സ്വീകാര്യതയും അറിയാൻ വേണ്ടി നടത്തിയ സർവേയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനത്തുള്ള ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ആദിത്യനാഥും തമ്മിലുള്ളത് 1 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ്.
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാലും ബിജെപി മുഖ്യമന്ത്രിമാരാണ്. ആദിത്യനാഥിന് പുറമേ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 48.6 ശതമാനം റേറ്റിംഗ് നേടി മുന്നാം സ്ഥാനത്താണ് ഹിമന്ത ബിശ്വ ശർമ്മ, 42.6 ശതമാനം നേടി നാലാം സ്ഥാനം ഭൂപേന്ദ്ര പട്ടേലിനാണ്. അഞ്ചാം സ്ഥാനത്താണ് മണിക് സാഹ. 41.4 ശതമാനമാണ് അദ്ദേഹത്തിന്റെ റേറ്റിംഗ്.















