ജയ്ശ്രീറാം വിളികൾ അലയടിച്ചു; രണ്ടാമത്തെ ആസ്താ സ്പെഷ്യൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

Published by
Janam Web Desk

തിരുവനന്തപുരം: അയോദ്ധ്യയിലേക്കുള്ള രണ്ടാമത്തെ ആസ്താ സ്പെഷ്യൽ ട്രെയിൻ യാത്ര തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി 7.50-ന് പുറപ്പെട്ട ട്രെയിൻ 21-ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് അയോദ്ധ്യയിലെത്തും.

ജയ്ശ്രീറാം വിളികളോടെയാണ് തീർ‌ത്ഥാടകർ‌ ട്രെയിനിനെ വരവേറ്റത്. കർസേവകരടക്കമുള്ളവരാണ് രണ്ടാം ട്രെയിനിൽ യാത്ര പുറപ്പെട്ടത്. രാമനാമജപവും ജയ്ശ്രീറാം വിളികളും റെയിൽവേ സ്റ്റേഷനെ ഭക്തിസാന്ദ്രമാക്കി. 144 അം​ഗ സംഘമാണ് യാത്ര പുറപ്പെട്ടത്.

Share
Leave a Comment