ആലപ്പുഴ: ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ട്രെയിനിൽ നിന്നും കഞ്ചാവ് പിടികൂടി. ധൻബാദ് എക്സ്പ്രസിലെ എ സി കംപാർട്ട്മെൻ്റിൽ നിന്ന് 20 കിലോ കഞ്ചാവാണ് പിടികൂടിയത്. രണ്ട് ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.
എക്സൈസ് ഇൻ്റലിജൻ്റ്സ് വിഭാഗം,എക്സെസ് റേഞ്ച് ഉദ്യോഗസ്ഥർ, ആർപിഎഫ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.