ബില്ല് പാസാക്കാൻ കോൺട്രാക്ടറോട് കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എഞ്ചിനയറെ കുടുക്കി ആൻഡി കറപ്ഷൻ സ്ക്വാഡ്(എസിബി). തെലങ്കാനയിലെ ട്രൈബൽ വെൽഫെയർ എഞ്ചിനിയറിംഗ് വകുപ്പിലെ ഉദ്യോഗസ്ഥ ജഗ ജ്യോതിയാണ് കുടുങ്ങിയത്. പദ്ധതി തയാറാക്കി എസിബി ഉദ്യോഗസ്ഥർ ഇവരെ വലയിലാക്കുകയായിരുന്നു.
84,000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്. ഔദ്യോഗിക ഓഫീസിൽ വച്ചാണ് അറസ്റ്റുണ്ടായത്. ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലീൻ പുരട്ടിയ നോട്ടുക്കെട്ടുകളാണ് ജ്യോതി വാങ്ങിയത്. ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി പരാതികളുണ്ടെന്നാണ് എസിബി സംഘം വ്യക്തമാക്കി. ഇതെല്ലാം കാമറയിൽ പകർത്തുന്നുണ്ടായിരുന്നു. പിടിക്കപ്പെട്ടതോടെ ഇവർ കരച്ചിൽ നാടകവും പുറത്തെടുത്തു.
അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പണം കണ്ടുക്കെട്ടിയിട്ടുണ്ട്. ഇവർ പലരെയും ഭീഷണപ്പെടുത്തിയും അല്ലാതെയും കൈക്കൂലി വാങ്ങുന്നത് പതിവായിരുന്നു.
Tears of regret don’t help; need to weigh in on actions & consequences before you become a party to it: #Telangana Tribal Administration Officer Executive Engineer Jagath Jyothi caught redhanded by #ACB taking bribe of Rs 84,000 in Tribal Administration Building @ndtv @ndtvindia pic.twitter.com/fpGItKM28C
— Uma Sudhir (@umasudhir) February 20, 2024
“>