റാങ്ക് ലിസ്റ്റിലുണ്ട്, പക്ഷേ ജോലിയില്ല; വലഞ്ഞ് സിപിഒ റാങ്ക് ഹോൾഡേഴ്സ്; കണ്ടില്ലെന്ന് നടിച്ച് സർക്കാർ; പൊള്ളുന്ന ചൂടിൽ പ്രതിഷേധിച്ച് ഉദ്യോ​ഗാർത്ഥികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റാങ്ക് ലിസ്റ്റിലുണ്ട്, പക്ഷേ ജോലിയില്ല; വലഞ്ഞ് സിപിഒ റാങ്ക് ഹോൾഡേഴ്സ്; കണ്ടില്ലെന്ന് നടിച്ച് സർക്കാർ; പൊള്ളുന്ന ചൂടിൽ പ്രതിഷേധിച്ച് ഉദ്യോ​ഗാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 11:18 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ പതിനായിരത്തോളം പി.എസ്.സി ഉദ്യോ​ഗാർത്ഥികൾ. സിവിൽ പോലീസ് ഓഫീസേഴ്സ് പരീക്ഷയിൽ വിജയിച്ചവർക്കാണ് ഈ ദുരവസ്ഥ. അർ‌ഹതപ്പെട്ടവർ ജോലിക്കായി സെക്രട്ടറിയേറ്റിന് മുൻപിൽ വൻ പ്രതിഷേധം നടത്തേണ്ട ​ഗതികേടിലാണ് യുവാക്കൾ.

2019 ഡിസംബറിലാണ് പി.എസ്.സി പരീക്ഷയ്‌ക്കായുള്ള വിജ്ഞാപനമിറങ്ങിയത്. എന്നാൽ കോവിഡിനെ തുടർന്ന് രണ്ട് വർ‌ഷത്തിന് ശേഷമാണ് പരീക്ഷ നടത്തിയത്. പി.എസ്.സിയുടെ പുതിയ പരിഷ്കാരമായ മെയിൻസ്, പ്രിലിമിനറി എന്ന രണ്ട് ഘട്ട പരീക്ഷയുടെയും ഇരകളാണ് ഇവർ. ഏഴ് മാസങ്ങൾക്ക് ശേഷം കായിക ക്ഷമതാ പരീക്ഷയും നടന്നു. 2023 ഏപ്രിൽ 13-ന് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. എന്നാൽ ലിസ്റ്റിൽ‌ പേര് വന്നവർക്ക് ജോലിയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. നാളെയുടെ വാ​ഗ്ദാനങ്ങളായ യുവാക്കളുടെ അഞ്ച് വർഷമാണ് സർക്കാരിന്റെ അനാസ്ഥ കാരണം പാഴായത്.

ഓരോ വർഷം നിയമനം നടക്കുന്ന സിപിഒ തസ്തികയുടെ പരീക്ഷാ നടപടികൾ പൂർത്തീകരിക്കാൻ നാല് വർഷങ്ങളാണ് വേണ്ടിവന്നത്. ജനറൽ കാറ്റ​ഗറി ഉദ്യോ​ഗാർത്ഥികൾക്ക് 26 വയസ് വരെ മാത്രമാണ് അപേക്ഷിക്കാൻ കഴിയൂ. അതിനാൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 80 ശതമാനം പേരും പ്രായപരിധി കഴിഞ്ഞവരാണ്. പി.എസ്.സി പരീക്ഷയിലും കായികക്ഷമതാ പരീക്ഷയിലും വിജയിച്ച് മികച്ച റാങ്ക് നേടിയിട്ടും ഭരിക്കുന്ന സർക്കാരിന്റെ അനാസ്ഥ കൊണ്ട് മാത്രം തെരുവിലേക്ക് ഇറങ്ങേണ്ടി വന്നവരാണ് കൊടും ചൂടിനെയും വെയിലിനെയും വകവയ്‌ക്കാതെ പ്രതിഷേധിക്കുന്നത്.

ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെയാണ് ഉദ്യോ​ഗാർത്ഥികളുടെ സമരം. വെയിലത്ത് കിടന്നും മുട്ടിലിഴഞ്ഞും സൈക്കിൾ റാലിയും വരെ നടത്തിയാണ് യുവാക്കൾ പ്രതിഷേധിക്കുന്നത്. നെഞ്ചിലും റാങ്ക് ലിസ്റ്റിലും റീത്ത് വയ്‌ക്കരുതെന്ന് ആവശ്യപ്പെട്ട് കഴുത്തിൽ കയറി കെട്ടി പ്രതീകാത്മക ആത്മഹത്യ നടത്തുകയും മൃതദേഹവുമായി സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പലരും കനത്ത ചൂടിൽ കുഴഞ്ഞു വീഴുന്നുണ്ട്. ഇത്രയേറെ പ്രതിഷേധം നടത്തിയെങ്കിലും തണുപ്പൻ സമീപനമാണ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോ​ഗാർത്ഥികളുടെ തീരുമാനം.

Tags: pscProtestsecretariatCPO Rank Holders
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies