മുംബൈ: നിരോധിത മരുന്നായ മെഫിഡ്രോൺ (mephedrone) പിടികൂടി. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നടന്ന റെയ്ഡിനിടെ മൂന്നൂറ് കോടി രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ലഹരി ഉപയോക്താക്കൾക്കിടയിൽ ‘മ്യാവൂ-മ്യാവൂ’ എന്ന പേരിലാണ് ഈ ലഹരി മരുന്ന് അറിയപ്പെടുന്നത്. 140 കിലോ ഗ്രാം മെഫിഡ്രോൺ പിടിച്ചെടുത്തതായും സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലാണെന്നും പോലീസ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിലായി 3,700 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി പൂനെ പോലീസ് വ്യക്തമാക്കി. പൂനെയിലും ഡൽഹിയിലും നടത്തിയ പരിശോധനകളിൽ 2,500 കോടി രൂപയുടെ മെഫിഡ്രോൺ പിടികൂടിയിരുന്നു.