കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് ബ്രാൻഡിന് കീഴിലുള്ള അരിക്ക് കേരളത്തിൽ വൻ ഡിമാൻഡ്. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ ഒന്നര മണിക്കൂറിനിടെ 100 ക്വിന്റൽ അരിയാണ് വിറ്റഴിഞ്ഞത്. പത്ത് കിലോയുടെ പായ്ക്കറ്റിനാണ് ആവശ്യക്കാരേറെ. ആയിരത്തോളം പേരാണ് മണിക്കൂറുകൾക്കുള്ളിൽ അരി വാങ്ങിയത്.
ഇന്നലെ ആലപ്പുഴയിലും ഭാരത് അരി വാങ്ങാനായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനായി ടോക്കൺ അടിസ്ഥാനത്തിലാണ് അരി വിതരണം ചെയ്തത്. അരി പരിശോധിച്ച് നോക്കുന്നതിനായി അരിയുടെ സാമ്പിളും പ്രദർശനത്തിന് വച്ചിട്ടുണ്ടായിരുന്നു. ഭാരത് അരിയെ തരം താഴ്ത്തുകയും വിമർശിക്കുകയും ചെയ്യുന്നതിനിടെയാണ് അരി വാങ്ങാനായി ആളുകൾ തടിച്ചുകൂടുന്നത്.