പ്രേമയുഗത്തിൽ മഞ്ഞുമ്മലിലെ പിള്ളാരുടെ കൊടൈക്കനാൽ യാത്ര; ഇത് മലയാള സിനിമയുടെ കോമ്പറ്റീഷൻ യുഗം
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രേമയുഗത്തിൽ മഞ്ഞുമ്മലിലെ പിള്ളാരുടെ കൊടൈക്കനാൽ യാത്ര; ഇത് മലയാള സിനിമയുടെ കോമ്പറ്റീഷൻ യുഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 04:18 pm IST
Facebook
Twitter
WhatsAppTelegram

പിതുവർഷാരംഭം മുതൽ മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി പകുതിയോടെ എത്തിയ ഓസ്‌ലർ മികച്ച വിജയമാണ് ബോക്‌സ് ഓഫീസിൽ നേടിയത്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും പ്രേക്ഷകർക്ക് വമ്പൻ ദൃശ്യവിസ്മയമൊരുക്കി. ശേഷം ഫെബ്രുവരി ആദ്യവാരം തീയേറ്ററുകളിലെത്തിയ പ്രേമലു മികച്ച വിജയം നേടി. ഫെബ്രുവരി മാസത്തിൽ ഒരുപിടി ചിത്രങ്ങളാണ് റീലീസിനെത്തിയത്. മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ് ഇതിലെ വമ്പൻ റിലീസ്. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ഭ്രമയുഗം. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മഞ്ഞുമ്മൽ ബോയ്‌സ് കൂടി എത്തിയിരിക്കുകയാണ്.

യുവതാരനിര അണിനിരക്കുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ ഷോ പിന്നിടുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് നേടുന്നത്. ജാനേമൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ ജോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ആദ്യ പോസ്റ്റർ മുതൽ വലിയ ഹൈപ്പാണ് ചിത്രത്തിന് നേടിക്കൊടുത്തത്. ഒരോ മേഖലയിലും ലോകോത്തരമികവ് അനുഭവപ്പെടുന്ന തരത്തിലാണ് സിനിമയുടെ മേക്കിംഗ്. സുഷിൻ ശ്യാമിന്റെ സംഗീതവും ശ്രദ്ധനേടുന്നുണ്ട്. തുടക്കം മുതൽ നേടിയ ഹൈപ്പ് അതുപോലെ തന്നെ നിലനിർത്താൻ ചിത്രത്തിന് സാധിച്ചു എന്ന് തന്നെ ഉറപ്പിക്കാം.

മലയാളത്തിൽ സർവൈവൽ ജോണറിൽ ഒരുങ്ങിയ ഒരു മികച്ച ചിത്രം തന്നെയാണെന്ന അഭിപ്രായം ആരാധകർക്കിടിയിൽ ഉയരുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ശ്രദ്ധ നേടുകയാണ്. പ്രേമയുഗത്തിന്റെ കോമ്പറ്റീഷനൊപ്പം മഞ്ഞുമ്മൽ ബോയ്‌സിന് പിടിച്ചു നിൽക്കാൻ സാധിക്കുമെന്നും പ്രേക്ഷകർ ഉറപ്പു നൽകുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം നൂറ് ശതമാനം തീയേറ്റർ എക്‌സ്പീരിയൻസ് ഉറപ്പുനൽകുന്നു. ഫ്രണ്ട്ഷിപ്പിന് പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് കടന്നു പോകുന്നു. അതേസമയം ഒറ്റ ദിവസത്തെ അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്‌ക്ക് അടുത്താണെന്നാണ് വിവരം. ഈ വർഷത്തെ മറ്റൊരു വിജയം കൂടി ഉറപ്പിക്കുകയാണ് ചിത്രം.

കൊച്ചിയിൽ നിന്നും വിനോദയാത്രക്കായി കൊടൈക്കനാലിൽ എത്തുന്ന ഒരു സംഘം യുവാക്കളെ ചുറ്റിപ്പറ്റി അവിടെ നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. മഞ്ഞുമ്മൽ ബോയ്സിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അരുൺ കുര്യൻ തുടങ്ങി യുവ താരനിരയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

 

Tags: SUBMANJUMMAL BOYS
Share
Tweet
SendShare

More News from this section

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

Latest News

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

‘ഓണം കളറാക്കിക്കോളീൻ മക്കളെ…’; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

ഐശ്വര്യത്തിന്റെ പൊൻപുലരിയിൽ ചിങ്ങം 1: സമൃദ്ധിയുടെ ഓണനാളുകളിലേക്ക് കേരളം ; തിരുവനന്തപുരത്ത് വൃക്ഷത്തൈ നട്ട് സുരേഷ് ഗോപി; കളമശ്ശേരിയിൽ കർഷക ദിനാചരണം

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പശുക്കളെ തിരഞ്ഞുപോയ തമിഴരെ വെടിവെച്ചുകൊന്ന സംഭവം ഹൃദയഭേദകം : കര്‍ണാടക വനംവകുപ്പിനെതിരെ മുഖ്യമന്ത്രി വിജയ്

എഐസിസിയിലെ വന്ദേമാതരം തടസ്സപ്പെടുത്തിയ സംഭവത്തിൽ വിവാദം പുകയുന്നു: കർണാടകക്ക് പിന്നാലെ ഡൽഹിയിലും സോണിയക്കും രാഹുലിനുമെതിരെ പരാതി; രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുങ്ങുന്നു

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies