ഗാന്ധിനഗർ: ഭഗവാൻ ശ്രീകൃഷ്ണന്റെ പുണ്യഭൂമിയായ ഗുജറാത്തിലെ ദ്വാരക നഗരി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകാ പുരിയിലെത്തിയ പ്രധാനമന്ത്രി സ്കൂബ ഡൈവിലൂടെയാണ് ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിച്ചത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരോടൊപ്പമാണ് പ്രധാനമന്ത്രി കടലിലിറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവച്ചു.
ദ്വാരക നഗരത്തിൽ പ്രാർത്ഥിച്ചത് വളരെ ദിവ്യമായ അനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ആത്മീയ മഹത്വത്തിന്റെയും ഭക്തിയുടെയും അതിരില്ലാത്ത ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം കടലിൽ നിൽക്കുന്നതിന്റെയും സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് കടലിൽ മുങ്ങുന്നതിന്റെയും ചിത്രങ്ങളാണ് എക്സിൽ പങ്കുവച്ചിരിക്കുന്നത്.
ഭാരതത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും പുത്തനുണർവ് ഏകുന്നതാണ് പ്രധാനമന്ത്രിയുടെ ദ്വാരകാ സന്ദർശനം.
To pray in the city of Dwarka, which is immersed in the waters, was a very divine experience. I felt connected to an ancient era of spiritual grandeur and timeless devotion. May Bhagwan Shri Krishna bless us all. pic.twitter.com/yUO9DJnYWo
— Narendra Modi (@narendramodi) February 25, 2024