കോഴിക്കോട്: ഭീതി പരത്തി പുള്ളിപ്പുലി വീണ്ടും കോഴിക്കോട്. കോടഞ്ചേരി കണ്ടപ്പൻചാലിൽ മേഖലയിലാണ് പുള്ളിപ്പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വനം വകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ വലയിലാക്കാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ ദിവസവും കണ്ടപ്പൻചാലിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് എത്തി പരിശോധകളും മറ്റും നടത്തുന്നതിനിടെയാണ് വീണ്ടും പുള്ളിപ്പുലിയുടെ സാന്നിധ്യം.