ആലപ്പുഴ: മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. പുറക്കാട് സ്വദേശി സുരേഷ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി എത്തിയ സുരേഷ് വീടിന് സമീപമെത്തിയപ്പോഴാണ് കുഴഞ്ഞു വീണ് മരിച്ചത്.
ഉടൻ തന്നെ സഹപ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. ഭാര്യ: റീന. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണൻ. മരുമകൻ: സുദീപ്.