തൂത്തുക്കുടി: തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തിൽ ഐഎസ്ആർഒയുടെ പുതിയ കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 986 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന പുതിയ ഇസ്രോ കേന്ദ്രത്തിൽ പ്രതിവർഷം 24 വിക്ഷേപണങ്ങൾ നടത്താനാകുമെന്നാണ് വിലയിരുത്തൽ. 35 വിവിധ സൗകര്യങ്ങളടങ്ങിയതായിരിക്കും പുതിയ കേന്ദ്രം. മൊബൈൽ ലോഞ്ച് സ്ട്രക്ച്ചർ (MLS) അടക്കം ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ കേന്ദ്രത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ഇതിനോടകം പൂർത്തിയായെന്നും തമിഴ്നാട് സർക്കാർ ഇസ്രോയ്‌ക്ക് സ്ഥലം കൈമാറിയെന്നും ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്എസ്എൽവി ഇവിടെ നിന്നും വിക്ഷേപിക്കുകയാണ് ലക്ഷ്യമെന്നും സോമനാഥ് വ്യക്തമാക്കി.
#WATCH | PM Modi laid the foundation stone for the ISRO’s 2nd spaceport launch complex in Kulasekarapattinam | ISRO chief S Somanath says, ” …land acquisition has been completed, Tamil Nadu govt has transferred the land to us. Construction is about to start, it will take about… pic.twitter.com/9GOUChjYVk
— ANI (@ANI) February 28, 2024
കുലശേഖരപട്ടണം, സാത്താൻകുളം താലൂക്കുകളിലെ പടുക്കപാത്ത്, പള്ളക്കുറിച്ചി, മാതവൻകുറിച്ചി എന്നീ ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 2,233 ഏക്കർ ഭൂമിയിലാണ് പുതിയ സ്‌പേസ്‌പോർട്ട് പ്രവർത്തനക്ഷമമാകുക. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലാണ് നിലവിലെ സ്പേസ്പോർട്ടുള്ളത്.















