തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 46,080 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,760 രൂപയാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4,780 രൂപയാണ് വില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണിവില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.
ഫെബ്രുവരി ആദ്യം പവന് 46,520 രൂപയായിരുന്നു വിപണിവില. ഇത് രണ്ടാം ദിനം 46,640 രൂപയിലെത്തി. പിന്നാലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.