തീവ്ര ഇസ്ലാമിസ്റ്റുകളുടെ എതിർപ്പിനെ തുടർന്ന് 47 വർഷം മുൻപ് അടച്ചു പൂട്ടി ; ദേവനാരായണ ക്ഷേത്രം തുറന്ന് പൂജകൾ ആരംഭിക്കുമെന്ന് രാജസ്ഥാൻ സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്ര ഇസ്ലാമിസ്റ്റുകളുടെ എതിർപ്പിനെ തുടർന്ന് 47 വർഷം മുൻപ് അടച്ചു പൂട്ടി ; ദേവനാരായണ ക്ഷേത്രം തുറന്ന് പൂജകൾ ആരംഭിക്കുമെന്ന് രാജസ്ഥാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 08:36 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : 47 വർഷമായി അടച്ചു പൂട്ടി കിടക്കുന്ന ദിലാവർ ഭിൽവാരയിലെ ചരിത്രപ്രസിദ്ധമായ ദേവനാരായണ ക്ഷേത്രം തുറന്ന് ആരാധന നടത്താൻ അനുവദിക്കുമെന്ന് രാജസ്ഥാൻ സർക്കാർ. മന്ത്രി മദൻ ദിലാവറാണ് ഇക്കാര്യം പറഞ്ഞത് .

ജയ്പൂരിലെ പിങ്ക് സിറ്റി പ്രസ് ക്ലബിൽ 143-ാമത് വിജയ് സിംഗ് പതിക് ജയന്തി ആഘോഷിക്കുകയായിരുന്നു മദൻ ദിലാവർ .“ഭഗവാൻ ദേവനാരായണ ക്ഷേത്രത്തിൽ നടക്കുന്ന ഭജൻ കീർത്തനത്തിൽ ചിലർക്ക് പ്രശ്‌നങ്ങൾ ഉണ്ടായതിനാലാണ് പൂട്ടിയത്. അത്തരമൊരു സാഹചര്യത്തിൽ, അന്നത്തെ സർക്കാർ പ്രീണന തന്ത്രങ്ങൾ പ്രയോഗിക്കുകയും ക്ഷേത്രം അടച്ചുപൂട്ടുകയും ചെയ്തു, 1977 മുതൽ ക്ഷേത്രം പൂട്ടിക്കിടക്കുകയാണ്. ഭാരതീയ ജനതാ പാർട്ടി സർക്കാർ അധികാരത്തിൽ വന്നാൽ ക്ഷേത്രം തുറക്കുമെന്ന് ഗോപാൽ ഗുർജറിന്റെ കുടുംബാംഗങ്ങളോട് ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുമായി ചർച്ച നടത്തിയിട്ടുണ്ട്, കുറച്ച് ദിവസങ്ങൾക്ക് ശേഷം, ശുഭമുഹൂർത്തം വരുമ്പോൾ, മണ്ഡലിലെ ഭഗവാൻ ദേവനാരായണ ക്ഷേത്രം തുറക്കും,” മന്ത്രി വ്യക്തമാക്കി.

ഇത് വലിയ പ്രഖ്യാപനമാണെന്നാണ് പഠിക് സേന സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ഗോപാൽ സിംഗ് ഗുർജാർ ബസ്സി പറഞ്ഞത് . 1977ൽ കോടതി ഉത്തരവുപ്രകാരം സീൽ ചെയ്യുകയും താക്കോൽ മാണ്ടൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്ത ദേവനാരായണ ക്ഷേത്രത്തിന്റെ പൂട്ട് തുറക്കണമെന്ന് വർഷങ്ങളായി ആവശ്യമുയർന്നിരുന്നു . ക്ഷേത്ര വളപ്പിൽ ഇതര മതസ്ഥർ അവകാശപ്പെടുന്ന ഒരു നിർമിതി ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

ഈ സ്ഥലം മീത്തു ഷാ ഫക്കീറിൻ്റേതാണെന്ന് മുസ്ലീങ്ങൾ അവകാശപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം പൂട്ടിയത്. 1977 മുതൽ കേസ് സബ് ജുഡീഷ്യൽ കോടതിയിലാണ് . അതിനുശേഷം ക്ഷേത്രം പൂട്ടിയിട്ടിരിക്കുകയായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന രാജസ്ഥാനിലെ ഒരു നാടോടി ദൈവമായ ദേവനാരായണനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.

2022-ൽ, ക്ഷേത്രം ഭക്തർക്കായി തുറക്കണമെന്ന് ആവശ്യപ്പെട്ട് ഗുർജറുകൾ ഉൾപ്പെടെയുള്ള പ്രാദേശിക ഹിന്ദുക്കൾ 17 കിലോമീറ്റർ ദൈർഘ്യമുള്ള മാർച്ച് നടത്തി. 2022 മാർച്ച് 14-ന് നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ ദീപക്പുരി, മലശേരിയിലെ പൂജാരി ഹേംരാജ് പോസ്വാൾ, ദേവനാരായണൻ സംഘർഷ് സമിതി കൺവീനർ ഉദയ്‌ലാൽ ഭദാന എന്നിവർ ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Tags: Rajastandevanarayana temple
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies