ഇന്ത്യാ സന്ദർശനത്തിനെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ പുത്തൻ വീഡിയോ വൈറലായി. സോഷ്യൽ മീഡിയയിൽ ട്രെൻഡായ വൈറൽ ചായക്കാരനൊപ്പമുള്ള വീഡിയോയാണ് നെറ്റിസൺസിന്റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. നഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് മുന്നിലെ റോഡ് സൈഡിലെ ചായ വിൽപ്പനക്കാരനാണ് ഡോളി ചായവാല. ഇയാളുടെ യഥാർത്ഥ പേര് എന്താണെന്ന് വ്യക്തമല്ലെങ്കിലും. ചായ ഉണ്ടാക്കുന്നതിലെ വൈവിധ്യമാണ് ഡോളിയെ പ്രശസ്തനാക്കിയത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ അനുകരിച്ചാണ് ഇയാളുടെ ചായ മേക്കിംഗ്.
ഈ ചായ്വാല തനതായ രീതിയിൽ ചായ വിളമ്പുക മാത്രമല്ല, ആരെയും അതിന്റെ ആരാധകരാകുന്ന തരത്തിൽ ആളുകളെ സ്വാഗതം ചെയ്യുന്നു. ചായയിൽ പാൽ ഒഴിക്കുന്നതു മുതൽ ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്നതും കൊടുക്കുന്നതും വരെ വ്യത്യസ്ത ശൈലിയിലാണ്. ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന ഡോളിയെ തേടിയാണ് ആഗോള കോടീശ്വരൻ എത്തിയത്.
ഒരു ചായ നൽകുമോ എന്ന് ബിൽഗേറ്റ്സ് ചോദിക്കുന്നതോടെയാണ് വീഡിയോയ്ക്ക് തുടക്കമാകുന്നത്. മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനകം 5 മില്യൺ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ചായക്കൊപ്പം നിരവധി ചർച്ചകൾ നടക്കാനുണ്ടെന്നും ബിൽഗേറ്റ്സ് പറയുന്നുണ്ട്. ‘ഇന്ത്യയിൽ നിങ്ങൾക്ക് എവിടെ തിരിഞ്ഞാലും ഒരു പുതുമ കാണാനാകും. ഒരു ലളിതമായ ചായ തയാറാക്കുന്നതിൽ പോലും”- എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
“>
View this post on Instagram