പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൂരുഹ മരണം; പ്രധാന പ്രതി പിടിയിലെന്ന് ഡിവൈഎസ്പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൂരുഹ മരണം; പ്രധാന പ്രതി പിടിയിലെന്ന് ഡിവൈഎസ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതിയെന്ന് കരുതുന്ന അഖിലിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. കൽപ്പറ്റ ഡിവൈ.എസ്പി പി.എൻ സജീവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപ്പട്ടികയിലുള്ള മറ്റ് 11 പേർ ഇപ്പോഴും ഒളിവിൽ തന്നെയാണ്.

കഴിഞ്ഞ 18-നാണ് സിദ്ധാർത്ഥ് മരണപ്പെടുന്നത്. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയെന്നാണ് കരുതിയിരുന്നത്. എന്നാൽ നാഷണൽ ആൻ്റി റാ​ഗിം​ഗ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. സിദ്ധാർത്ഥ് റാ​ഗിം​ഗിന് ഇരയായതായി സഹപാഠികൾ തന്നെ മൊഴി നൽകി.

വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെ തുടർന്ന് കോളേജിൽ വച്ച് സിദ്ധാർഥന് ക്രൂരമർദ്ദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതായിരുന്നു.

130 -ഓളം വിദ്യാർത്ഥികൾ നോക്കിനിൽക്കെയാണ് ഹോസ്റ്റലിൽ വച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചതും ആൾക്കൂട്ട വിചാരണ നടത്തിയതുമെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയ സിദ്ധാർത്ഥിനെ പ്രതികളിലൊരാളായ രെഹാൻ വിളിച്ച് വരുത്തി വീണ്ടും അക്രമിച്ചു. വകവരുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഇത്. നിലവിൽ പിടിയിലായ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ ​ഗുരുതര ആരോപണങ്ങളുമായി സിദ്ധാർത്ഥിന്റെ കുടുംബം രം​ഗത്ത് വന്നിരുന്നു. കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി. ജയപ്രകാശ് പറഞ്ഞു. പിടിയിലായ ആറ് പേർ പ്രതികളില്ലെന്നും പിതാവ് പറഞ്ഞു. പാർട്ടി സമ്മർദ്ദം കാരണമാണ് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും സംഭവവുമായി ബന്ധപ്പെട്ട 12 പേരും എസ്എഫ്ഐക്കാരാണെന്നും പിതാവ് ആരോപിക്കുന്നു.

Tags: SuicideArrestSFIsidharthDYSPkalpatta
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies