ഫാസ്ടാഗ് കെവൈസി പൂർത്തിയാക്കേണ്ട അവസാന തീയതി ഇന്ന്; ചെയ്യേണ്ടത് ഇത്രമാത്രം...!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫാസ്ടാഗ് കെവൈസി പൂർത്തിയാക്കേണ്ട അവസാന തീയതി ഇന്ന്; ചെയ്യേണ്ടത് ഇത്രമാത്രം…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 06:45 pm IST
FacebookTwitterWhatsAppTelegram

ടോൾ പ്ലാസയിലെ തിരക്ക് നിയന്ത്രിക്കുക എന്നത് ലക്ഷ്യം വച്ച് രൂപം നൽകിയ പദ്ധതിയാണ് ഒരു വാഹനം ഒരു ഫാസ്ടാഗ്. നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതിന് രൂപം നൽകിയത്. ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 29-ഓടെ ഫാസ്ടാഗിൽ കെവൈസി പൂർത്തിയാക്കണം

മുമ്പ് ജനുവരി 31-ആയിരുന്നു ഇതിനായി അനുവദിച്ച അവസാന തീയതി. എന്നാൽ ഇത് പിന്നീട് ഫെബ്രുവരി 29-ലേക്ക് നീട്ടുകയായിരുന്നു. ഇന്ന് കെവൈസി പൂർത്തിയാക്കുന്നതിനുള്ള സമയം അവസാനിക്കാനിരിക്കെ പലർക്കും ഇതിനെക്കുറിച്ച് ധാരണയുണ്ടാകില്ല. ഇതിലേക്ക് വിവരങ്ങൾ എങ്ങനെ നൽകാമെന്ന് നോക്കാം..

എൻഎച്ച്എഐയുടെ വെബ്‌സൈറ്റിലൂടെയും ഫാസ്ടാഗ് നൽകിയ ബാങ്കിന്റെ വെബ്‌സൈറ്റ് മുഖേനയും കെവൈസി പൂർത്തിയാക്കാവുന്നതാണ്. https://fastag.ihmcl.com/ എന്ന എൻഎച്ച്എഐ വെബ്സൈറ്റിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ലോഗ് ഇൻ ചെയ്യുക. തുടർന്ന് മൈ പ്രൊഫൈൽ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് കെവൈസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആവശ്യമായ രേഖകൾ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാൻകാർഡ്, ആധാർ, ആർസി എന്നീ രേഖകളാണ് സമർപ്പിക്കേണ്ടത്.

മൈ പ്രൊഫൈൽ ടാബിലുള്ള കെവൈസി സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ നിന്നും നിലവിലെ അപ്‌ഡേറ്റ് അറിയാനാകും. ഓൺലൈൻ മുഖേന ചെയ്യാൻ സാധിക്കാത്തവർക്ക് അതത് ബാങ്കുകളിലെത്തിയും നടപടി പൂർത്തിയാക്കാവുന്നതാണ്.

Tags: KYC
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies