ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ...?; ഉപവാസവും ഒരിക്കലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു; വ്രതം മുറിക്കേണ്ടതെങ്ങനെ...
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?; ഉപവാസവും ഒരിക്കലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു; വ്രതം മുറിക്കേണ്ടതെങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 07:04 pm IST
FacebookTwitterWhatsAppTelegram

കുംഭ മാസത്തിലുള്ള കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ശിവഭഗവാന് വേണ്ടി പാർവതി ദേവി ഉറക്കമിളച്ച ദിവസത്തെയാണ് ശിവരാത്രിയെന്ന് പറയപ്പെടുന്നത് എന്നാണ് ഐതിഹ്യം. പാലാഴിമഥനം നടത്തിയപ്പോൾ കാളകൂട വിഷത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി ശിവൻ അത് പാനം ചെയ്തു. വിഷം ഉള്ളിലെത്താതിരിക്കാൻ പാർവതി ശിവന്റെ കണ്ഠത്തിൽ പിടിച്ചു ഉറങ്ങാതെയിരുന്നുവെന്നാണ് വിശ്വാസം. ഇതിനാൽ ഈ ദിവസം ഉറങ്ങാതെയാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്.

വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസം ഇരിക്കുന്നതും ഉറങ്ങാതിരിക്കുന്നതും ശിവരാത്രി ദിനത്തിലെ പ്രധാന ആചാരങ്ങളിൽ ഒന്നാണ്. ഗുരുശാപം, സ്ത്രീ ശാപം എന്നീ മഹാപാപങ്ങൾ ശിവരാത്രി വ്രതം എടുത്താൽ ഇല്ലാതാകുമെന്നാണ് വിശ്വാസം. എന്നാൽ ശരിയായ രീതിയിൽ വ്രതം എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?

ശിവരാത്രിയുടെ തലേന്ന് തന്നെ വീട് മുഴവനും വൃത്തിയാക്കണം. ഈ ദിവസം അരി ആഹാരം കഴിക്കാൻ പാടില്ല. വ്രതം എടുക്കാൻ നിശ്ചയിച്ചിരിക്കുന്നവർ തലേന്ന് രാത്രി അരി ആഹാരം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കൂടാതെ ഉള്ളി, വെളുത്തുള്ളി എന്നിവയും വർജിക്കേണ്ടതുണ്ട്. പകരം ലഘു ഭക്ഷണം കഴിക്കാവുന്നതാണ്.

ശിവരാത്രി ദിനത്തിൽ വ്രതം നോക്കുന്നതിനോടനുബന്ധിച്ച് പുലർച്ചെ എണീറ്റ് കുളിച്ച് ശുദ്ധിയായി ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. ഈ ദിനത്തിൽ ശിവലിംഗ പൂജ നിർബന്ധമാണ്. ക്ഷേത്രത്തിലെത്തി പാലഭിഷേകം, തേൻ അഭിഷേകം, ജലധാര എന്നിവ ദർശിക്കണം. കൂടാതെ ഓം നമഃ ശിവായ ഉരുവിട്ട് ശിവലിംഗത്തെ പൂജിക്കണമെന്നാണ് വിശ്വാസം. ക്ഷേത്രദർശനത്തിന് ശേഷം അവിടെ തന്നെ ഇരിക്കുന്നതും ഉത്തമമാണ്.

പകൽ ഉപവാസം അനുഷ്ഠിക്കുകയും ഉറങ്ങാതിരിക്കുകയും ചെയ്യണം. എന്നാൽ രണ്ട് രീതിയിൽ വ്രതമെടുക്കാവുന്നതാണ്. ഉപവാസമിരിക്കൽ, ഒരിക്കൽ എന്നിവയാണ് രണ്ട് രീതികൾ. ഉപവാസം എന്നാൽ ഒന്നും ഭക്ഷിക്കാതെ വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. ഒരിക്കൽ എന്നത് ഒരു നേരം കുറച്ച് ഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. സാധാരണയായി ആരോഗ്യപ്രശ്‌നമുള്ളവർ ഒരിക്കലാണ് എടുക്കാറുള്ളത്. ഇക്കൂട്ടർ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യമാണ് കഴിക്കുന്നത്. എന്നാൽ ഇത് വയർ നിറയുന്നത് വരെ കഴിക്കാൻ പാടില്ല.

ശിവരാത്രി വ്രതം ആരംഭിച്ചാൽ പകലും രാത്രിയും ഉറങ്ങാൻ പാടില്ല. തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തീർത്ഥം കുടിച്ചുകൊണ്ടാവണം വ്രതം മുറിക്കേണ്ടത്.

Tags: Maha ShivratriShivratri
ShareTweetSendShare

More News from this section

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies