എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യരുത്; സർക്കുലർ പുറത്തിറക്കി ഗതാഗത കമ്മീഷണർ; പ്രധാന നിർദ്ദേശങ്ങൾ ഇവയൊക്കെ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യരുത്; സർക്കുലർ പുറത്തിറക്കി ഗതാഗത കമ്മീഷണർ; പ്രധാന നിർദ്ദേശങ്ങൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 08:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പോലീസ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യരുതെന്ന സർക്കുലർ പുറത്തിറക്കി ഗതാഗത കമ്മീഷണർ. മോട്ടോർ വാഹന വകുപ്പ് കേസ് അന്വേഷിച്ചതിന് ശേഷം മാത്രം നടപടിയെടുക്കണമെന്ന് എഡിജിപി എസ് ശ്രീജിത്ത് നിർദ്ദേശം നൽകി. സ്വാഭാവിക നീതി ഉറപ്പുവരുത്തുന്നതിനാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

നിലവിൽ വാഹനാപകടങ്ങളിൽ പോലീസ് തയാറാക്കുന്ന എഫ്‌ഐആർ അടിസ്ഥാനമാക്കിയാണ് എംവിഡി നടപടി സ്വീകരിക്കുന്നത്. എന്നാൽ ഇനി മുതൽ എംവിഡി ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ച് പ്രത്യേകം തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാകണം ലൈസൻസ് സസ്‌പെൻഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥർക്കാണ് ഗതാഗത കമ്മീഷണർ സർക്കുലർ കൈമാറിയിരിക്കുന്നത്.

ഇതിന് പുറമെ മറ്റ് ചില നടപടിക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിന് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. അപകടകരമാകുന്ന വിധത്തിൽ വാഹനമോടിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോകുന്നതും ഉൾപ്പെടെയുള്ള കേസുകളിലും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈൽ ഫോണിൽ സംസാരിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസൻസ് സസ്‌പെൻഡ് ചെയ്യും.

Tags: Driving Licence
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies