ചൈനീസ് പതാകയും ISRO റോക്കറ്റും; പിഴവ് സമ്മതിച്ച് ഡിഎംകെ; അബദ്ധം പറ്റിയതാണെന്ന് മന്ത്രി അനിതാ രാധാകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് പതാകയും ISRO റോക്കറ്റും; പിഴവ് സമ്മതിച്ച് ഡിഎംകെ; അബദ്ധം പറ്റിയതാണെന്ന് മന്ത്രി അനിതാ രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 12:27 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഐഎസ്ആർഒയുടെ റോക്കറ്റിൽ ചൈനീസ് പതാക വച്ച ചിത്രവുമായി തമിഴ്നാട് സർക്കാർ പത്രപരസ്യം പുറത്തിറക്കിയതിന് പിന്നാലെ തെറ്റ് സംഭവിച്ചതാണെന്ന് അം​ഗീകരിച്ച് ഡിഎംകെ മന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് തെറ്റ് ഏറ്റുപ്പറഞ്ഞ് മന്ത്രി അനിതാ രാധാകൃഷ്ണൻ എത്തിയത്.

തങ്ങൾക്ക് ചെറിയൊരു കൈയബദ്ധം സംഭവിച്ചുവെന്നായിരുന്നു തമിഴ്നാട് മന്ത്രിയുടെ പ്രതികരണം. കുലശേഖരപട്ടണത്തെ പുതിയ റോക്കറ്റ് ലോഞ്ച് പാഡ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നടക്കുന്ന തറക്കല്ലിടൽ ചടങ്ങിനായി പ്രധാനമന്ത്രിയെ സ്വാ​ഗതം ചെയ്യുന്ന പരസ്യത്തിൽ ചൈനീസ് പതാക ഉപയോ​ഗിച്ചത് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പരസ്യം ഡിസൈൻ ചെയ്തവർക്ക് സംഭവിച്ച പിഴവാണെന്നും അനിതാ രാധാകൃഷ്ണൻ പ്രതികരിച്ചു.

ചൈന നമ്മുടെ ശത്രുരാജ്യമല്ലല്ലോയെന്നും ചൈനീസ് പതാക കണ്ടാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു നേരത്തെ ഡിഎംകെ നേതാവ് കനിമൊഴി വിഷയത്തിൽ പ്രതികരിച്ചത്. സംഭവം വിവാദമായെങ്കിലും പിഴവ് സമ്മതിക്കാൻ ആദ്യഘട്ടത്തിൽ ഡിഎംകെ നേതൃത്വം തയ്യാറായിരുന്നില്ല. ഭാരതത്തിന്റെ ഇസ്രോയുടെ ശാസ്ത്രജ്ഞരെ അവഹേളിക്കുന്നതിന് തുല്യമാണ് ഡിഎംകെയുടെ പത്രപരസ്യമെന്ന് തമിഴ്നാട്ടിൽ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. സംഭവത്തിൽ ഡിഎംകെ സർക്കാർ മാപ്പ് ചോദിക്കണമെന്നായിരുന്നു തമിഴ്നാട് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. ഈ സാഹചര്യത്തിൽ വിമർശനങ്ങൾ ശക്തമായതോടെ പിഴവ് അം​ഗീകരിച്ചിരിക്കുകയാണ് മന്ത്രി അനിതാ രാധാകൃഷ്ണൻ.

Tags: isroChinaBJPFlagdmk
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies