തിരുവനന്തപുരം: ഡോക്ടർ എപിജെ അബ്ദുൾ കലാം സ്റ്റഡി സെൻ്ററിന്റെ പുരസ്കാരം ജനം ടിവിക്ക്. ഈ വർഷത്തെ നാരീ പുരസ്കാർ അവാർഡ് ജനം ടിവി തിരുവനന്തപുരം ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ എസ്.ശാലിനിക്ക് ലഭിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീ രക്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.
മാർച്ച് 8 വനിതാ ദിനത്തിൽ തിരുവനന്തപുരത്ത് നന്ദാവനം പ്രൊഫസർ എൻ.കൃഷ്ണപിള്ള സ്മാരക ഹാളിൽ വച്ച് അവാർഡ് വിതരണം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണിയാണ് പുരസ്കാരം നൽകുക.