ഡൽഹി: അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. ന്യൂഡൽഹി സീറ്റിലാണ് ബൻസുരി സ്വരാജ് മത്സരിക്കുന്നത്. അഭിഭാഷക കൂടിയായ ബാൻസുരി സ്വരാജ്, ബിജെപി ഡൽഹി ലീഗൽ സെല്ലിന്റെ കോ-കൺവീനർ കൂടിയാണ്.
ഡൽഹിയിലെ 7 സീറ്റുകളിൽ 5 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ബാൻസുരി സ്വരാജിനെ കൂടാതെ ചാന്ദ്നി ചൗക്കിൽ പ്രവീൺ ഖണ്ഡേൽവാൾ, നോർത്ത് ഈസ്റ്റ് ഡൽഹി- മനോജ് തിവാരി, വെസ്റ്റ് ഡൽഹി- കമൽജീത് ഷെരാവത്, സൗത്ത് ഡൽഹി- രാംവീർ സിംഗ് ബിധുരി എന്നിവരാണ് എൻഡിഎയ്ക്കായി മത്സര രംഗത്തിറങ്ങുന്നത്.