കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തടയണമെന്ന ആവശ്യവുമായി നൽകിയ ഹർജി തള്ളി. പ്രതികളിൽ ഒരാളാണ് കോടതിയിൽ ഹർജി നൽകിയത്. എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് ഹർജി തള്ളിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററി നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
കേസിലെ രണ്ടാം പ്രതി എം.എസ് മാത്യു നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് തള്ളിയത്. കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഇതേ വിഷയത്തെ കുറിച്ച് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് സമൂഹത്തില്‍ പ്രതിക്കെതിരെ തെറ്റായ സന്ദേശം ഉണ്ടാക്കും. അതിനാൽ, ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യു ഹർജി നൽകിയത്.















