അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ രജനികാന്തും കുടുംബവും ജാംനഗറിൽ. ഇന്ന് രാവിലെയാണ് തലൈവറും കുടുംബവും ജാംനഗറിൽ എത്തിയത്. മകൾ ഐശ്വര്യ രജനികാന്തും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

പ്രീവെഡ്ഡിംഗിന്റെ അവസാന ദിനമായ ഇന്നും ചടങ്ങിൽ പങ്കെടുക്കാനായി നിരവധി താരങ്ങൾ എത്തിയിട്ടുണ്ട്. ഐശ്വര്യ റായ്- അഭിഷേക് ബച്ചന് താരദമ്പതിമാർ ഇന്നാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മകൾ ആരാധ്യയും ഇവർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. താരസമ്പന്നമായ അനന്ത് അംബാനി- രാധിക മർച്ചന്റ് പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ മൂന്ന് ദിവസം മുൻപാണ് ആരംഭിച്ചത്. നിരവധി താരബോളിവുഡ് താരങ്ങൾ ഇതിനോടകം ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
രണ്ടാം ദിനമായ ഇന്നലെയും നിരവധി താരങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജാംനഗറിൽ എത്തിയിരുന്നു. ഇന്നാണ് പ്രീവെഡ്ഡിംഗ് ആഘോഷങ്ങളുടെ അവസാന ദിനം. പ്രധാനചടങ്ങായ ഹസ്താക്ഷര അല്ലെങ്കിൽ ഒപ്പിടൽ ചടങ്ങ് ഇന്ന് നടക്കും. അതിഥികളുടെ സാന്നിധ്യത്തിൽ നവദമ്പതികൾ ഒപ്പിടുന്നതാണ് ചടങ്ങാണ് ഇത്.

ഇന്ന് ക്ഷേത്രത്തിൽ വച്ചാണ് ഹസ്താക്ഷര ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് ചടങ്ങിൽ അതിഥികൾ എത്തുന്നത്. പ്രീ വെഡ്ഡിംഗിന്റെ ഭാഗമായി ജാംനഗറിൽ അടുത്തിടെ അംബാനി കുടുംബം 14 പുതിയ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനായി നിത അംബാനി വിഭാവനം ചെയ്ത ഈ ക്ഷേത്ര സമുച്ചയത്തിൽ കൊത്തുപണികളുള്ള തൂണുകൾ, ദേവതകളുടെയും ദേവതകളുടെയും ശിൽപങ്ങൾ, ഫ്രെസ്‌കോ ശൈലിയിലുള്ള പെയിന്റിംഗുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.















