ബെംഗളൂരു: മംഗലാപുരത്ത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മലയാളിയായ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി അഭിനാണ് (23) കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രണയം നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയതായും വിവരമുണ്ട്. പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനികൾക്ക് നേരെയായിരുന്നു ആക്രമണം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിൽ നിന്നുള്ള എംബിഎ വിദ്യാർത്ഥിനിയാണ് പ്രതി. കദബയിലെ സർക്കാർ കോളേജിൽ നിന്നുള്ള വിദ്യാർത്ഥിനികളെയാണ് ഇയാൾ ആക്രമിച്ചത്. പൊള്ളലേറ്റവരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. ഈ കുട്ടിയെ ആക്രമിക്കുന്നതിനിടെ അടുത്തിരുന്ന പെൺകുട്ടികൾക്കും പരിക്കേൽക്കുകയായിരുന്നു.