ശമ്പളം കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏൽപ്പിക്കണം: ഫെറ്റോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശമ്പളം കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏൽപ്പിക്കണം: ഫെറ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 03:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും പെൻഷൻകാരുടെ പെൻഷനും കൊടുക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരണം രാജ്ഭവനെ ഏൽപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ) സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു. ശമ്പളവും പെൻഷനും മുടങ്ങിയ നാലാം ദിവസം ഫെറ്റോ ആഹ്വാനം ചെയ്ത സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലാദ്യമായാണ് ജീവനക്കാർക്ക് ശമ്പളവും പെൻഷൻകാർക്ക് പെൻഷനും ഒന്നാം തീയതി കൊടുക്കാൻ കഴിയാത്ത സാഹചര്യം സംസ്ഥാനത്തുണ്ടായത്. പിണറായി സർക്കാരിന്റെ സമ്പൂർണ്ണ പരാജയമാണ് ഇത് കാണിക്കുന്നത്. സർക്കാരിന്റെ വാക്ക് വിശ്വസിച്ച കർഷകരും ക്ഷേമ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന വൃദ്ധരും നാൾക്കുനാൾ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ സമ്പൂർണ്ണമായി പരാജയപ്പെട്ട സർക്കാർ സപ്ലൈകോയിലെ സബ്സിഡി വെട്ടിക്കുറച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഒടുവിൽ ജീവനക്കാരുടെ വേതനവും നിഷേധിച്ചതിലൂടെ സംസ്ഥാനത്ത് ഭരണസ്തംഭനം പരിപൂർണ്ണമായിരിക്കുകയാണ്.

ജീവനക്കാരുടെ ശമ്പളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കുടുംബാംഗങ്ങൾ മാത്രമല്ല. പാൽക്കാർ, പത്രക്കാർ, പലചരക്ക്, പച്ചക്കറി കച്ചവടക്കാർ, മെഡിക്കൽ സ്റ്റോറുകാർ, ട്യൂഷൻ അദ്ധ്യാപകർ തുടങ്ങി സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗക്കാരാണ് ജീവനക്കാരുടെ ശമ്പളത്തിന്റെയും പെൻഷൻകാരുടെ പെൻഷന്റെയും ഏറിയ പങ്കിന്റെയും ഗുണഭോക്താക്കൾ. മുപ്പത് ദിവസം ജോലിചെയ്ത ശേഷം കൂലി കിട്ടാൻ തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് കേരളത്തിൽ മാത്രമാണ്. ഭരണമെന്നാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരിവാരങ്ങൾക്കും മാത്രം ആഡംബര സൗകര്യം ഒരുക്കലല്ലെന്നും പി എസ് ഗോപകുമാർ കുറ്റപ്പെടുത്തി.

ഫെറ്റോ ജില്ലാ പ്രസിഡണ്ട് എസ്. വിനോദ്കുമാർ അദ്ധ്യക്ഷനായി. കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡണ്ട് ബി. മനു, എൻജിഒ സംഘ് സംസ്ഥാന സെക്രട്ടറി പ്രദീപ് പുള്ളിത്തല, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി എസ്. അരുൺ കുമാർ, പിഎസ്സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ഹരികൃഷ്ണൻ, പെൻഷണേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് ജയകുമാർ കൈപ്പള്ളി എന്നിവർ അഭിവാദ്യമർപ്പിച്ചു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ടി ഐ അജയകുമാർ സ്വാഗതവും ഫെറ്റോ സംസ്ഥാന ട്രഷറർ സി കെ ജയപ്രസാദ് നന്ദിയും പറഞ്ഞു.

അയ്യങ്കാളി ഹാളിന് സമീപത്തുനിന്ന് സെക്രട്ടേറിയേറ്റിലേക്ക് നടന്ന പ്രകടനത്തിന് ജില്ലാ നേതാക്കളായ എ അരുൺകുമാർ, ജി ഹരികുമാർ, ബി ജി സതിഷ്കുമാർ, സന്തോഷ് അമ്പറത്തലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags: cm keralasalaryFATO
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies