ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി മുഴക്കിയ കർണാടക സ്വദേശിക്കെതിരെ കേസ്. കർണാടക സ്വദേശി മുഹമ്മദ് റസൂൽ കദ്ദാരെ എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ കൊല്ലുമെന്നാണ് സമൂഹമാദ്ധ്യമം വഴി ഭീഷണി മുഴക്കിയത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി യാദ്ഗിരി പോലീസ് വ്യക്തമാക്കി.
കൈയിൽ വാളേന്തിയാണ് ഭീഷണി മുഴക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ ഷെയർ ചെയ്ത വീഡിയോയിലാണ് ഭീഷണി സന്ദേശം. ഐപിസി 505(1) (ബി), 25(1) (ബി) വകുപ്പുകൾ ആയുധ നിയമ പ്രകാരവുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.