ഹൈദരാബാദ്: തെലങ്കാനയിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിനെത്തിയത്. ദേവിക്ക് പട്ടുപുടവ സമർപ്പിച്ച പ്രധാനമന്ത്രി ക്ഷേത്രത്തിലെ വിവിധ വഴിപാട് ചടങ്ങുകളിലും പങ്കെടുത്തു.
ദേവിയെ വണങ്ങി പുരോഹിതനിൽ നിന്നും പ്രസാദം വാങ്ങിയ ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്ത് ക്ഷേത്രത്തിലും പരിസര പ്രദേശത്തും പോലീസ് കർശന സുരക്ഷ ഉറപ്പാക്കിയിരുന്നു. സുരക്ഷാ നടപടികൾക്കായി കൂടുതൽ സേനയെയും പ്രദേശത്ത് വിന്യസിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശന സമയം ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
#WATCH | Telangana: Prime Minister Narendra Modi visits and offers prayers at Ujjaini Mahankali temple in Secunderabad. pic.twitter.com/zijxd4LYAX
— ANI (@ANI) March 5, 2024
വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി തെലങ്കാനയിലെത്തിയത്. സംഗറെഡ്ഡിയിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുന്നത്.